
3 മാസം മുമ്പ് വിവാഹിതയായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം.മോണിക നഗർ എന്ന ഇരുപത്തിരണ്ടുകാരിയാണ് മരിച്ചത്. അനൂജ് ചൗഹാനുമായുള്ള വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയും മുമ്പാണ് മോണിക്ക ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മോണിക്കയുടെ പേരിലുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ കൈക്കലാക്കാനായി ഭർത്താവും വീട്ടുകാരും ചേർന്ന് മകളെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മോണിക്കയുടെ കുടുംബം പൊലീസിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പരാതി നല്‍കി.
മോണിക്കയും അനൂജ് ചൗഹാനും തമ്മില്‍ പ്രണയത്തിലായിരുന്നു. 2026 ഫെബ്രുവരി 17ന് കോടതി ഇടപെടലിനെ തുടർന്നാണ് ഇരുവരും വിവാഹിതരായത്. മോണിക്കയെ യുവാവും വീട്ടുകാരും വഞ്ചിക്കുകയായിരുന്നെന്നും വിവാഹത്തിന് ശേഷം അവളുടെ പേരിലുള്ള സ്വത്തുക്കളെല്ലാം ഭർത്താവിന്റെ പേരിലേയ്ക്ക് ആക്കണമെന്നാവശ്യപ്പെട്ട് സമ്മർദം ചെലുത്തിയെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. വിവാഹം കഴിഞ്ഞ് 2 മാസം കഴിഞ്ഞപ്പോള്‍ തന്നെ മോണിക്കയെ ഭർത്താവും വീട്ടുകാരും പീഡിപ്പിക്കാൻ തുടങ്ങിയെന്നും സ്വത്തിന് വേണ്ടിയാണ് അനൂജ് മോണിക്കയെ വിവാഹം ചെയ്തതെന്നും മോണിക്കയുടെ സഹോദരൻ അനില്‍ പറഞ്ഞു.
Photo Courtesy - Google










